ADVERTISEMENT

കൊച്ചി∙ ഓൺലൈൻ പഠനത്തിനും വർക് ഫ്രം ഹോം ആവശ്യക്കാർക്കും പറക്കും വേഗത്തിലുള്ള ഇന്റർനെറ്റുമായി ബിഎസ്എൻഎൽ. പുതിയ ഫൈബർ പ്ലാനുകളിലാണ് കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റും ഫോൺ കോളുകളും വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതിമാസം 399  രൂപയുടെ പുതിയ ഫൈബർ പ്ലാനെടുക്കുന്നവർക്ക് 30Mbps വേഗതയുള്ള ഇന്റർനെറ്റും പരിധിയില്ലാത്ത സൗജന്യ ഫോൺ വിളികളുമാണു വാഗ്ദാനം. പുതിയ വരിക്കാർക്ക് ആദ്യത്തെ ആറു മാസത്തേക്കാണ് ഫൈബർ എക്സ്പീരിയൻസ് എന്ന പേരിൽ അവതരിപ്പിച്ചിട്ടുള്ള ഈ ഓഫർ ലഭിക്കുക.

ആറു മാസത്തിനു ശേഷം 449 രൂപയുടെ ഫൈബർ ബേസിക് പ്ലാനിലേക്കോ മറ്റു തിരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്ലാനിലേക്കോ മാറാൻ അവസരമുണ്ട്. ഫൈബർ വാല്യു, ഫൈബർ പ്രീമിയം, ഫൈബർ അൾട്രാ തുടങ്ങിയ പേരുകളിൽ അവതരിപ്പിച്ചുള്ള പ്ലാനുകളുടെ വേഗത യഥാക്രമം 100, 200, 300 എംബിപിഎസ് വരെയാണ്. 3300 ജിബി മുതൽ 4000 ജിബി വരെ ഡാറ്റ ഉപയോഗിക്കാം. പരിധിയില്ലാത്ത വിളികളും. 799, 999, 1400 എന്നിങ്ങനെയാണ് നിരക്കുകൾ. മറ്റൊരു സ്വകാര്യ കമ്പനിയും വാഗ്ദാനം ചെയ്യാത്ത ഹോം പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വിശ്വസ്തവും സുതാര്യവും നിരക്ക് കുറഞ്ഞതുമായ സേവനമാണ് ബിഎസ്എൻഎൽ അതിവേഗ ഫൈബർ ഇന്റർനെറ്റിലൂടെ നൽകുന്നത്. ഇപ്പോൾ എറണാകുളം, ഇടുക്കി ജില്ലയിലെവിടെയും അപേക്ഷിച്ചാൽ ഉടൻ കണക്ഷൻ ലഭിക്കുമെന്ന് ബിഎസ്എൻഎൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് പറഞ്ഞു. എറണാകുളം ജില്ലയിൽ അതിവേഗ സേവനത്തിന് 9400488111 എന്ന നമ്പറിൽ വാട്സാപ് ചെയ്താൽ മതിയാകും. www.bookmyfiber.bsnl.co.in എന്ന വെബ്സൈറ്റിലും അപേക്ഷ സ്വീകരിക്കും. എറണാകുളം, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട എക്സ്ചേഞ്ച്കളിൽ നിലവിലുള്ള ലാൻഡ് ലൈൻ നമ്പർ മാറാതെ ഫൈബർ ഇന്റർനെറ്റിന്റെ ഭാഗമാകാം.

English Summary: BSNL new offer for online class, work from home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com