എ.കെ.ശശീന്ദ്രന്‍ വാഹനം നിർത്തി സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി പൊലീസ്

Police Attack Media Persons
എ.കെ.ശശീന്ദ്രൻ, മാധ്യമങ്ങളെ തടയുന്ന പൊലീസ്.
SHARE

തിരുവനന്തപുരം ∙ മന്ത്രി എ.കെ.ശശീന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിച്ചു കൊണ്ടിരിക്കെ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി പൊലീസ്. ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ടു പ്രതികരണത്തിനു കാത്തുനിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മന്ത്രി വാഹനം നിര്‍ത്തി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണു പൊലീസ് കയ്യേറ്റമുണ്ടായത്. മാധ്യമ പ്രവർത്തകർ സംഭവത്തുസ്ഥലത്തു വച്ചുതന്നെ പൊലീസിനെ പ്രതിഷേധമറിയിച്ചു.

അതേസമയം, ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്നു സിപിഎം നേതൃത്വം നിലപാടെടുത്തു. തൽക്കാലം ശശീന്ദ്രനെ കൈവിടേണ്ടെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും തീരുമാനം. പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്‍റെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നാണു സൂചന. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞുവെന്നു ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ഫോണ്‍വിളിയില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നുമാണ് എന്‍സിപിയുടെ നിലപാട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി പെണ്‍കുട്ടി പൊലീസിനു നല്‍കിയാല്‍, ശശീന്ദ്രന്‍ പ്രതിയാവുകയും മന്ത്രിസഭയിൽനിന്നു പുറത്തു പോകേണ്ടി വരുമെന്നുമുള്ള കാര്യം എന്‍സിപിയെ അറിയിച്ചതായി സിപിഎം വൃത്തങ്ങൾ പറഞ്ഞു.

English Summary: Police attack media person when AK Saseendran talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA