ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി റാങ്ക് പട്ടിക റദ്ദാകാന്‍ 13 ദിവസം മാത്രം ശേഷിക്കെ സര്‍ക്കാരിന്റെ കാരുണ്യം തേടി വനിത സിവിൽ പൊലീസ് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തില്‍. പൊലീസിലെ വനിതാ പ്രതിനിധ്യം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായതോടെ പട്ടികയിലെ 60 ശതമാനം പേര്‍ക്കും ജോലി കിട്ടിയില്ല.

പട്ടിക റദ്ദാകുമ്പോഴും രാജ്യത്ത് തന്നെ ഏറ്റവും കുറവ് വനിതാ പൊലീസുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുകയാണ്. കോവിഡ് കാലമായതിനാൽ രോഗം പകരുമെന്ന പേടിയുണ്ട്. വീട്ടില്‍ ആശങ്കയോടെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളും പ്രായമുള്ള മാതാപിതാക്കളുമുണ്ട്. അതെല്ലാം മറന്നാണ് ഇവര്‍ക്കു വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നത്.

കേരള പൊലീസിലെ വനിതാ പ്രാതിനിധ്യം ഇപ്പോഴും വെറും 9 ശതമാനമായി തുടരുന്നു. അവസാന അഞ്ചു മാസത്തിനിടെ ഒരു ഒഴിവ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാക്കും നടന്നില്ല. മൂന്ന് വര്‍ഷംകൊണ്ട് ഇടത് സര്‍ക്കാര്‍ ജോലി കൊടുത്തത് 533 പേര്‍ക്ക് മാത്രമാണ്.

English Summary: CPO rank holders begins strike in front of Secretariat
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com