ആറുമാസത്തിനിടെ നിയമന ശുപാര്‍ശ ലഭിച്ചത് 979 പേർക്ക്; പ്രതീക്ഷയറ്റ് ഉദ്യോഗാർഥികൾ

SHARE

തിരുവനന്തപുരം∙ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഉടന്‍ നിയമനം നടത്തുമെന്നും പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ ഉറപ്പ് പാഴായി. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരത്തിനുശേഷമുള്ള ആറുമാസത്തിനിടെ നിയമന ശുപാര്‍ശ ലഭിച്ചത് 979 പേര്‍ക്ക് മാത്രം. നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ രൂപീകരിച്ച ചീഫ് സെക്രട്ടറിതല സമിതിയും നിര്‍ജീവമായി.

പിഎസ്‌സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളനുസരിച്ച് സംസ്ഥാനത്താകെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായി ശുപാര്‍ശ ചെയ്തവരുടെ എണ്ണം ഇങ്ങനെയാണ്: തിരുവനന്തപുരം 208, കൊല്ലം 65, ആലപ്പുഴ 61, പത്തനംതിട്ട 55, കോട്ടയം 10, എറണാകുളം 78, ഇടുക്കി 55, തൃശൂര്‍ 64, പാലക്കാട് 133, മലപ്പുറം 108, കോഴിക്കോട് 112, വയനാട് 11, കണ്ണൂര്‍ 80 , കാസര്‍കോട് 47.

46,285 പേരുള്ള എല്‍ജിഎസ് പട്ടികയില്‍ നിന്ന് ആകെ നിയമനം ലഭിച്ചത് 15 ശതമാനം പേര്‍ക്ക് മാത്രം. എല്‍ഡി ക്ലര്‍ക്ക് പട്ടികയില്‍ നിന്ന് നിയമനം ലഭിച്ചത് 1465 പേര്‍ക്ക്. ബിശ്വാസ് മേത്ത വിരമിച്ചശേഷം ചീഫ് സെക്രട്ടറിതല സമിതിക്കും അനക്കമില്ല. തിരഞ്ഞെടുപ്പിന് ശേഷവും നിയമനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. ലിസ്റ്റ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ചുരുക്കം ദിവസങ്ങളില്‍ എത്ര നിയമനങ്ങള്‍ നടക്കുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ഥികള്‍ക്ക്.

English Summary: In six months only 979 people were got appointment in government services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA