പ്രതിപക്ഷ പ്രതിഷേധം; ലോക്സഭ 4 വരെ നിർത്തിവച്ചു, രാജ്യസഭ പിരിഞ്ഞു

Parliament
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ എംപിമാർ നടത്തിയ സമരം.
SHARE

ന്യൂഡൽഹി∙ ജന്തർ മന്ദറിനു മുന്നിൽ നടക്കുന്ന സംയുക്ത കർഷക പ്രതിഷേധം, ഫോൺ ചോർത്തൽ വിവാദം, കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ദൗർലഭ്യം മൂലമുള്ള മരണത്തിന്റെ കണക്കുകളിൽ കളവു പറഞ്ഞെന്ന ആരോപണം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ പ്രതിപക്ഷ കക്ഷികൾ കടന്നാക്രമിച്ചതോടെ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം. 

പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്കു 2 വരെയാണ് ആദ്യം പിരിച്ചുവിട്ടത്. തുടർന്നു കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാർലമെന്റിനു പുറത്തു പ്രതിഷേധിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു പ്രതിഷേധം. 

പെഗസസ് വിഷയം ചർച്ച ചെയ്യുന്നതുവരെ പാർലമെന്റിലും പുറത്തും ശക്തമായ സമരം തുടരുമെന്നു രാജ്യസഭാംഗവും കോൺഗ്രസ് നേതാവുമായ കെ.സി. വേണുഗോപാൽ പറഞ്ഞു. എന്നാൽ ഉച്ചയ്ക്കു ശേഷവും പ്രതിഷേധം തുടർന്നതോടെയാണു രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞത്. ലോക്‌സഭ 4 വരെ നിർത്തിവയ്ക്കുകയും ചെയ്തു. 

English Summary: Oppn Sharpens Claws to Take on Govt Over Oxygen Deaths Claim; Farmers' Protest Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA