ADVERTISEMENT

ചെന്നൈ∙ ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസിൽ നടൻ വിജയ്ക്കെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാനും കോടതി നിർദേശിച്ചു. കേസ് പരിഗണിച്ച സിംഗിൾ കോടതി പരാമർശങ്ങൾക്കൊപ്പം ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്‌യുടെ മേൽ ചുമത്തിയിരുന്നു. ഇതും വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യത്തിലെ തുടർവാദവും ഓഗസ്റ്റ് 31നു നടക്കും.

പ്രവേശന നികുതി അടയ്ക്കാമെന്നു കേസ് പരിഗണിക്കവെ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, മുൻ സിംഗിൾ െബഞ്ച് വിധിയിലെ അനാവശ്യമായ പരാമർശങ്ങൾ എല്ലാം നീക്കണം. സമാന കേസുകളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിജയ്ക്കു വേണ്ടി ഹാജരായ മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.

നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശന നികുതി അടയ്ക്കാമെന്നും കോടതിയെ വിജയ് നാരായൺ അറിയിച്ചു. സിംഗിള്‍ ‍‍ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണു വിജയ് നിലപാട് അറിയിച്ചത്.

English Summary: Actor Vijay says he will pay the taxes but should remove unwanted remarks by the single judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com