കുറ്റ്യാടിയിൽ അരിശം തീരാതെ സിപിഎം; പ്രാദേശിക നേതാക്കളെ പുറത്താക്കി

kuttyadi-protest
കുറ്റ്യാടിയിൽ സംഘടിപ്പിച്ച പ്രകടനം ( ഫയൽ ചിത്രം)
SHARE

കോഴിക്കോട്∙  കുറ്റ്യാടിയിലെ പ്രതിഷേധപ്രകടനത്തിൽ‍ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കി. മൂന്ന് അംഗങ്ങള്‍ക്ക് ഒരുവര്‍ഷവും രണ്ടുപേര്‍ക്ക് ആറുമാസവും സസ്പെന്‍ഷന്‍. വടയം ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെയും നടപടിയെടുത്തു.

പ്രകടനത്തിന്‍റെ പേരില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് എംഎല്‍എയെ തരംതാഴ്ത്തിയത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. 

English Summary: Disciplinary action against Kuttiyadi CPM workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA