ADVERTISEMENT

തിരുവനന്തപുരം∙ ടിപിആര്‍ നോക്കി ലോക്ഡൗൺ ഏർപ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ലെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. എന്നാൽ പണം മാറ്റിവയ്ക്കുന്നില്ല. പെൻഷനും മറ്റും എങ്ങനെയാണ് പാക്കേജിൽ ഉൾപ്പെടുത്തുക. പാക്കേജ് പ്രഖ്യാപനം ആളെ പറ്റിക്കാനെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. ലോക്ഡൗൺ മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലായെന്നും അദ്ദേഹം പറഞ്ഞു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സർക്കാർ അടിയന്തരമായി ചില നിയമനിർമാണങ്ങൾ നടത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഇവിടെ നിക്ഷേപിച്ച എല്ലാവരുടെയും തുക തിരിച്ചു നൽകുമെന്ന് സർക്കാർ ഉറപ്പു നൽകണം. അല്ലെങ്കിൽ സഹകരണ മേഖലയിലെ വിശ്വാസ്യത നഷ്ടമാകും. സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കണം. ബാങ്കുകൾക്ക് എന്തു സംഭവിച്ചാലും പണം എല്ലാവർക്കും തിരിക കിട്ടുമെന്ന് ഉറപ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികളുടെ ചിത്രങ്ങളടക്കം മാധ്യമങ്ങളിൽ വന്നിട്ടും അവരെ കോടതിയിൽ ഹാജരാക്കിയില്ല എന്നു പറഞ്ഞാൽ ഒന്നെങ്കിൽ അവരെ അറസ്റ്റു ചെയ്തിട്ടില്ല അല്ലെങ്കില്‍ അവരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയാണ്. പ്രതികളെ പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണം. സംഭവത്തിൽ സിപിഎമ്മിന് പേടിക്കാനൊന്നുമില്ലെങ്കിൽ അവരത് സിബിഐ അന്വേഷണത്തിനു വിടട്ടേയെന്നും അദ്ദേഹം പറഞ്ഞു.

English Summary : VD Satheesan against Kerala government in lockdown and Karuvannur bank fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com