എംഎസ്‌സി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താം; ചിന്താഗതി മാറണം: ഹൈക്കോടതി

HIGH COURT OF KERALA
ഹൈക്കോടതി (ഫയൽ ചിത്രം)
SHARE

കൊച്ചി∙ മാസ്റ്റഴ്‌സ് ഡിഗ്രി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താമെന്നു ഹൈക്കോടതി. പക്ഷേ, അതിനു നമ്മള്‍ തയാറാകുന്നില്ലെന്നും ചിന്താഗതി മാറണമെന്നും കോടതിയുടെ വിമര്‍ശനം. പിഎസ്‌സിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന വാശി പാടില്ലെന്നു കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്നാണ് പുതു തലമുറയുടെ നിലപാട്. ഈ ചിന്താഗതി കേരളത്തില്‍ മാത്രമാണുള്ളത്. യുവാക്കളുടെ മാനസികാവസ്ഥ മാറണം. എംഎസ്‌സി പഠിക്കുന്നവര്‍ക്കും ആടുകളെ വളര്‍ത്താം. അതിന് തയാറാകാത്തതാണ് പ്രശ്‌നമെന്നും കോടതി പറഞ്ഞു. 

English Summary: Kerala High court critized youngster's attitude for PSC Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS