ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ സ്കൂളുകൾ ദുർഗാ പൂജയ്ക്കു ശേഷം തുറന്നേക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി ഒക്ടോബർ പകുതിയോടെ സ്കൂളുകൾ തുറക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മമത പറഞ്ഞു. 

കോവിഡ് ബാധിക്കുന്നതിൽനിന്ന് അധ്യാപകരും വിദ്യാർഥികളും സുരക്ഷിതരാണെന്ന് ബോധ്യപ്പെടുന്ന സമയത്ത് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് ബംഗാൾ വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഛത്തീസ്ഗഡ്, ബിഹാർ, ഉത്തർ പ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുകയോ തുറക്കാൻ തയാറെടുക്കുകയോ ചെയ്യുന്നുണ്ട്. 

English Summary :West Bengal schools to reopen after Durga Puja

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com