ADVERTISEMENT

കോഴിക്കോട്∙ മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് എം.കെ. മുനീര്‍ എംഎൽഎ‍. വ്യക്തി കേന്ദ്രീകൃതമായ പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്. അതിന്റെ ഉദാഹരണമാണ് ഇന്നലെ നടന്ന കൂട്ടായ ചര്‍ച്ചകള്‍. എല്ലാതരം ചര്‍ച്ചകളും പാര്‍ട്ടി സ്വാഗതം ചെയ്യും.

മുഈന്‍ അലി വിഷയത്തില്‍ പാണക്കാട് കുടുംബം ഉചിതമായ തീരുമാനങ്ങളെടുക്കും. ചന്ദ്രികയില്‍ സാമ്പത്തികബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ എം.കെ. മുനീര്‍ ജീവനക്കാര്‍ ഉന്നയിച്ച ആക്ഷേപങ്ങളോട് പ്രതികരിച്ചില്ല.

കോഴിക്കോട്ടെ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങളുടെ നടപടി തെറ്റെന്നു ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തിയിരുന്നു. 

മുഈൻ അലി തങ്ങൾക്കെതിരായ നടപടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തീരുമാനിക്കും. എന്നാൽ, ഇതിനു സമയപരിധി തീരുമാനിച്ചിട്ടില്ല. മുഈൻ അലിയുടെ നടപടി പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നും അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

English Summary: MK Muneer support Mueen Ali Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com