ADVERTISEMENT

കണ്ണൂർ∙ ആർടി ഓഫിസിൽ അതിക്രമം കാണിച്ചതിന് അറസ്റ്റിലായ ഇ ബുൾജെറ്റ് വ്ലോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ റജിസ്ട്രേഷനും വാഹനം ഓടിച്ചയാളുടെ ലൈസൻസും റദ്ദാക്കാനുള്ള നടപടി തുടങ്ങി. മോട്ടർ വാഹന വകുപ്പ് വ്ലോഗർമാരുടെ വീട്ടിൽ നോട്ടിസ് പതിച്ചു.

ഉദ്യോഗസ്ഥരെത്തുമ്പോൾ എബിന്റേയും ലിബിന്റേയും വീട്ടിൽ ആളില്ലായിരുന്നു. അതിനാൽ നോട്ടിസ് ചുമരിൽ പതിച്ചു. ഏഴു ദിവസത്തിനകം മറുപടി നൽകണം. ഇല്ലെങ്കിൽ റദ്ദാക്കൽ നടപടികളുമായി മുന്നോട്ടു പോകും.

ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ച എബിനും ലിബിനും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥർ ഇരുവരുടെയും മൊഴിയെടുത്തു. വ്ലോഗർമാർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: MVD, E-Bull Jet, Vlogers
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com