ADVERTISEMENT

തിരുവനന്തപുരം∙ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ 16 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവിറങ്ങി.സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂര്‍ ജോയിന്‍റ് റജിസ്ട്രാര്‍ മോഹന്‍മോന്‍ പി.ജോസഫിന് അടക്കമാണ് സസ്പെന്‍ഷന്‍.

ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് വലിയ വീഴ്ചകളുണ്ടായെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി ക്രമക്കേട് നടക്കുന്നുണ്ട്. എന്നാൽ, വീഴ്ചകൾക്കെതിരെ ഉദ്യോസ്ഥർ നടപടിയെടുത്തില്ലെന്നും പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കരുവന്നൂർ ബാങ്കിൽ എന്തെല്ലാം ക്രമക്കേടു നടന്നു, ആരാണ് ഉത്തരവാദി തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ചത്.

English Summary: Legal action against Karuvannur bank employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com