ADVERTISEMENT

കൊച്ചി ∙ കൊടകര കുഴൽപണക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തലശേരി തിരുവങ്ങാട് വിൻസം സുജീഷ് (41), വെള്ളിക്കുളങ്ങര കോടാലി വല്ലത്ത് ദീപ്തി (34) അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്ദുൽ ഷാഹിദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ദേശീയപാതയിൽ കൊടകരയിൽ ഏപ്രിൽ 3നു പുലർച്ചെ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടിരൂപ കവർന്നെന്നാണ് കേസ്. എഫ്ഐആറിൽ 25 ലക്ഷം രൂപ നഷ്ടമായെന്നാണ് കാണിച്ചിരിക്കുന്നതെന്നും അതിനാൽ 3.50 കോടി നഷ്ടപ്പെട്ടെന്ന കേസ് നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേ സമയം, രണ്ടു കോടി രൂപ ഇനിയും കണ്ടെടുക്കാനുള്ളതിനാലും പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാലും ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ചാണ് തൃശൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് കോടതി ഉപാധി വച്ചിരിക്കുന്നത്.

English Summary: Kodakara black money case: HC grants bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com