ADVERTISEMENT

പാലക്കാട്∙ ചന്ദ്രനഗർ മരുതറോഡ് സഹകരണ ബാങ്ക് കുത്തിത്തുറന്ന് ലോക്കർ തകർത്ത് 7.5 കിലോ സ്വർണവും പണവും കവർന്ന കേസിലെ പ്രതി മഹാരാഷ്ട്ര നാസിക് സ്വദേശി പരേഷ് അശോക് അംബുർലി (51) അറസ്റ്റിൽ. ജൂലൈ 26നായിരുന്നു കവർച്ച. ബാങ്കിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പ്രതി നശിപ്പിച്ചിരുന്നു.

ബാറ്ററിയി‍ൽ പ്രവർത്തിക്കുന്ന ഡ്രില്ലറും ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണു കവർച്ച നടത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്.

English Summary: Palakkad Marutha Road Bank robbery: One arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com