ADVERTISEMENT

പോർട്ട് ഓഫ് പ്രിൻസ്∙ കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്റ്റിയിൽ രണ്ടു തവണയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1297 ആയി. ആറായിരത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപേരെ കാണാതായിട്ടുണ്ട്.

വീടുകളും ഹോട്ടലുകളും പള്ളികളും അടക്കം തകർന്നുവീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ചയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. പിന്നാലെ പലതവണ തുടർചലനങ്ങളും രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂചനവും ഉണ്ടായി. തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിൽനിന്നും 150 കിലോമീറ്റർ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപ്പസിനു സമീപം ആണ് പ്രഭവകേന്ദ്രം.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂചലനത്തിനു പിന്നാല ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രെയ്സ് ചുഴലിക്കാറ്റ് തിങ്കളാഴ്ച ഹെയ്റ്റിയില്‍ എത്തുമെന്നാണ് പ്രവചനം. കരയില്‍ തൊടുമ്പോള്‍ ന്യൂനമര്‍ദമായി മാറാമെങ്കിലും കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ഗ്രെയ്സ് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

English Summary: Haiti Earthquake: Death Count Rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com