ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും സുരക്ഷിതരാണെന്ന് താലിബാൻ ഉറപ്പു നൽകിയതായി കാബൂൾ ഗുരുദ്വാര മേധാവിയുടെ വിഡിയോ സന്ദേശം. ‘എല്ലാവരും സുരക്ഷിതരാണ്, ആരും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ട’ എന്നാണ് ബുധനാഴ്ച രാത്രിയോടെ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നത്. ഇത് താലിബാന്റെയും അകാലി ദളിന്റെയും വക്താക്കൾ പങ്കുവച്ചിട്ടുണ്ട്.

അൽ ജസീറ മാധ്യമത്തിന്റെ വാർത്തയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോ ഇസ്‌ലാമിക് എമിറൈറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വക്താവ് എം. നയീമാണ് ട്വീറ്റ് ചെയ്തത്. ‘കാബൂളിലെ ഇന്ത്യക്കാരുടെയും സിഖുകാരുടെയും ജീവിതം സുരക്ഷിതമാണെന്നു ക്ഷേത്ര അധികാരികള്‍ പറയുന്നു. ഭയമോ ആശങ്കയോ വേണ്ട. നേരത്തെ ജനങ്ങൾ അവരുടെ ജീവനെയും സ്വത്തിനെയും കുറിച്ച് ഭയവും ആശങ്കയും ഉള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല...ഞങ്ങൾക്ക് ഉറപ്പാണ്’– വിഡിയോ പങ്കുവച്ച് നയീം ട്വീറ്റ് ചെയ്തു.

അകാലി ദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മൻജിന്ദർ സിഖ് സിർസയും സംഭവത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുരുദ്വാരയിൽ അഭയം പ്രാപിച്ച ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ഗുർണ സിങ്ങും മറ്റുമായി സംസാരിക്കാറുണ്ട്. ഇന്നുംകൂടി താലിബാൻ അംഗങ്ങൾ ഹിന്ദുക്കളെയും സിഖുകാരെയും സന്ദർശിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. താലിബാൻകാരെന്നു തോന്നിക്കുന്ന ആളുകൾ ഗുരുദ്വാരയിലെത്തി ആളുകളുമായി സംസാരിക്കുന്നതാണ് 76 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ. കാബൂളിലെ ഗുരുദ്വാരയുമായി നിരന്തരം ബന്ധം പുലർത്തുന്ന ആളാണ് മൻജിന്ദർ സിഖ്.

താലിബാൻ അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ അഫ്ഗാനിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് ആശങ്ക അറിയിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. അതിൽ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്ങും ഉൾപ്പെടും. അഫ്ഗാനിലെ ഗുരുദ്വാരയിൽ അഭയം പ്രാപിച്ച 200 സിഖുകാരെ അടക്കം ഇന്ത്യക്കാരെ എത്രയും വേഗം മോചിപ്പിക്കണമെന്നാണ് അമരിന്ദർ ആവശ്യപ്പെട്ടത്. ആ ഗുരുദ്വാരയിൽനിന്നുള്ള വിഡിയോ ആണോ ഇപ്പോൾ പ്രചരിക്കുന്നതെന്ന് വ്യക്തമല്ല.

English Summary "Taliban Came To Gurdwara, Assured Sikhs, Hindus Of Safety": Akali Lead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com