ADVERTISEMENT

ന്യൂഡൽഹി∙ ഛത്തിസ്ഗഡ് കോൺഗ്രസിലെ പ്രശ്ന പരിഹാരത്തിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഊർജിത ശ്രമം. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ആരോഗ്യമന്ത്രി ടി.എസ്. സിങ് ഡിയോയും തമ്മിലാണ് അധികാര വടംവലി നടക്കുന്നത്.

ഭൂപേഷ് ബാഗൽ മുഖ്യമന്ത്രിയായി രണ്ടര വർഷം പൂർത്തിയാക്കി. ടി.എസ്. സിങ് ഡിയോയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. അധികാര വടംവലി രൂക്ഷമായിരിക്കെ ഇരുവരും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടര വർഷത്തിനുശേഷം തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നുവെന്നാണ് ടി.എസ്. സിങ് ഡിയോയുടെ വാദം.

മുഖ്യമന്ത്രിയാക്കുക എന്നതിൽ കുറഞ്ഞ യാതൊരു നീക്കുപോക്കിനും ഡിയോ തയാറാകില്ലെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ സർക്കാരിൽനിന്ന് അദ്ദേഹം രാജിവയ്ക്കുമെന്നും ഒരുപക്ഷേ കോൺഗ്രസിൽനിന്നു പോലും പുറത്തുപോകുമെന്നും അനുയായികൾ പറഞ്ഞു. നിർണായക സാഹചര്യമാണെന്ന് ഡിയോയും പ്രതികരിച്ചു.

2018ൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡിയോയും തംരദ്വാജ് സാഹുവും അവകാശമുന്നയിച്ചു. എന്നാൽ ഇരുവരേയും മന്ത്രിമാരാക്കുകയും ഭൂപേഷ് ബാഗലിനെ മുഖ്യമന്ത്രിയായി നിയമിക്കുകയുമായിരുന്നു. പഞ്ചാബിൽ മുഖ്യമന്ത്രി അമരിന്ദർ സിങ്ങും നവ്ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പ്രശ്നം ഏറെക്കുറെ പരിഹരിച്ച ശേഷമാണ് കോൺഗ്രസ് നേതൃത്വം ഛത്തിസ്ഗഡിലേക്ക് തിരിഞ്ഞത്.   

English Summary: Chhattisgarh Chief Minister Bhupesh Baghel and Health Minister TS Singh Deo meet with Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com