ADVERTISEMENT

കണ്ണൂർ ∙ യുട്യൂബ് വ്ലോഗർമാരായ ഇ– ബുൾ ജെറ്റ് സഹോദരന്മാർ എബിൻ, ലിബിൻ എന്നിവരുടെ ജ​ാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തള്ളി. തലശേരി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം.

സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു. ഓഗസ്റ്റ് 9നാണ് ഇ– ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്  കണ്ണൂർ ആർടി ഓഫിസിൽ ബഹളം വയ്ക്കുകയായിരുന്നു ഇരുവരും.

ആർടി ഓഫിസിൽ അതിക്രമിച്ചു കയറിയതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങൾ അറസ്റ്റിലായത്. ഇതിനു പിന്നാലെ ഇവരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തുവന്നു. ‘കേരളം കത്തിക്കു’മെന്നത് ഉൾപ്പെടെ കലാപാഹ്വാനം നടത്തിയ ആരാധകരിൽ ചിലരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

English Summary : Court rejet police plea to deny bail of e bull jet brothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com