ADVERTISEMENT

ന്യൂഡൽഹി∙ വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ തകർന്നുവീണു. പതിവ് പരിശീലനപ്പറക്കലിനിടെയാണ് അപകടം. പൈലറ്റ് സുരക്ഷിതനായി ഇജക്ട് ചെയ്തു പുറത്തുകടന്നെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭുർത്തിയ ഗ്രാമത്തിന് സമീപമാണു സംഭവം നടന്നതെന്ന് ബാമർ പൊലീസ് മേധാവി ആനന്ദ് ശർമ പറഞ്ഞു. ആർക്കും അപകടമില്ല. പൊലീസ് സ്ഥലത്തെത്തിയതായും അദ്ദേഹം അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

English Summary: MiG 21 aircraft crashes in Barmer, pilot ejects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com