ADVERTISEMENT

ചെന്നൈ ∙ ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടർ ബൈക്കുമായി കടന്ന കണ്ണൂർ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാൽ (29) അറസ്റ്റിലായി. എംസിഎ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്.  നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോയിൽ യാത്ര ചെയ്ത ഇയാൾ ഓട്ടോ ഡ്രൈവർക്ക് 1500 രൂപയോളം നൽകാനുണ്ടെന്നും തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതി കർണാടകയിലും സമാന തട്ടിപ്പു നടത്തിയെന്ന വിവരവും ലഭിച്ചു. 

മാന്യമായി വേഷം ധരിച്ചു മികച്ച വൈദഗ്ധ്യത്തോടെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചൂളമേട് സ്വദേശിയുടെ ബൈക്ക് വാങ്ങാനായി എത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജനേ കടത്തുകയായിരുന്നു.

ഫോണിന്റെ സിഗ്നൽ പിന്തുടർന്ന പൊലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജിൽ നിന്നാണു പിടികൂടിയത്. ലോഡ്ജിനു മുന്നിൽ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിൽ മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. ബൈക്ക് ചെന്നൈയിൽ വിറ്റ ശേഷം പണവുമായി മുങ്ങുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്തേക്കുള്ള വിമാനടിക്കറ്റും കണ്ടെടുത്തിട്ടുണ്ട്.

English Summary : Taken for a ride: Kerala grad scoots with ‘test’ vehicle

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com