ADVERTISEMENT

കണ്ണൂർ ∙ ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഇ– ബുള്‍ജെറ്റ് സഹോദരന്‍മാര്‍. പൊലീസിനെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണു ഭീഷണി. മൊബൈല്‍ ഫോണുകളും ക്യാമറയും എന്തിനു പിടിച്ചുവച്ചെന്നു വ്യക്തമാക്കണമെന്നും ഇ– ബുള്‍ജെറ്റ് പുറത്തുവിട്ട പുതിയ വിഡിയോയില്‍ പറയുന്നു.

ഇ– ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ ഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണു പുതിയ വിഡിയോ പുറത്തുവിട്ടത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. പൊലീസ് മര്‍ദിച്ചത് പുറത്തുപറയരുതെന്നു ഭീഷണിയുണ്ട്. പൊലീസ് കാരണം വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും സഹോദരങ്ങൾ ആരോപിച്ചു.

English Summary: E Bulljet brothers raise more allegations against police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com