ADVERTISEMENT

തിരുവനന്തപുരം∙ യുഡിഎഫിൽ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടന്‍ നടക്കും. നിലവിലെ തര്‍ക്കങ്ങളൊന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്നും കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് എകെജി സെന്‍ററിന്‍റെ ഉപദേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.  

കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ പ്രശ്നങ്ങൾ അടഞ്ഞ അധ്യായമാണെന്ന് കെ.സുധാകരന് പിന്നാലെ വി.ഡി.സതീശനും വ്യക്തമാക്കി. പരസ്യപ്രസ്താവനകളിലൂടെ വിഷയം നീട്ടിക്കൊണ്ടുപോകാൻ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇരുവരും നൽകുന്നത്. 

പരസ്യപ്രസ്താവനകൾ മതിയാക്കാമെന്ന നിലപാടാണ് ഗ്രൂപ്പുകൾക്കും. പക്ഷേ പ്രതികരണങ്ങളുണ്ടായാൽ മറുപടി നൽകും. അതേസമയം, ഗ്രൂപ്പുകൾ തലയെണ്ണൽ തുടങ്ങിയതോടെ കൂറുപ്രഖ്യാപിക്കുന്നതിനുള്ള തിടുക്കത്തിലാണ് നേതാക്കൾ. ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച ടി.സിദ്ദീഖ് എ ഗ്രൂപ്പിനോടുള്ള കൂറ് പരസ്യമാക്കി. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പിലും കോഴിക്കോട് ഡി.സി.സി പ്രസിഡന്റിന്റെ കാര്യത്തിലും ഉമ്മൻചാണ്ടിയുടെ നിർദേശത്തിന് വിരുദ്ധനിലപാടാണ് സിദ്ദീഖ് സ്വീകരിച്ചതെന്നു വിമര്‍ശനമുണ്ട്.

കെ.സി.വേണുഗോപാലിനും പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ പി.എസ്.പ്രശാന്ത്, സി.പി.എമ്മിലേക്ക് പോകുമോയെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല. സസ്പെന്‍ഷനിലായ കെ.ശിവദാസന്‍ നായര്‍ കെപിസിസിക്ക് വിശദീകരണം നല്‍കി. പ്രതികരണം സദുദേശപരവും സ്വാഭാവികവും ആണെന്നാണ് വിശദീകരണം.

English Summary: No debates in UDF,said VD Satheesan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com