ADVERTISEMENT

കാബുൾ∙ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമാക്കാൻ താലിബാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകാനായി ഖത്തറിൽ നിന്ന് വിദഗ്ധ സംഘം എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

കാബുളിലെ വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ഒഴിപ്പിക്കൽ നടപടികൾ തുടരാനാകുമെന്ന് താലാബാൻ പ്രതിക്ഷിക്കുന്നതായാണ് സൂചന. സ‍ഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമാണ് തലിബാന്റെ ഈ നടപടി. ഒഴിപ്പിക്കൽ നടപടികൾക്കിടെ അമേരിക്കയുൾപ്പെടെ ഉള്ള രാജ്യങ്ങൾ കാബുൾ വിമാനത്താവളം നശിപ്പിച്ചുവെന്ന് താലിബാൻ നേതാവ് അനസ് ഹഖനി ആരോപിച്ചിരുന്നു.

 

പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും വിമാനത്താവളം പൂർണമായി പ്രവർത്തനക്ഷമമാക്കുമെന്നും അനസ് ഹഖാനി പറഞ്ഞു.

English Summary: Taliban plan to make Kabul airport operational soon, aviation experts arrive to help out

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com