ADVERTISEMENT

കോഴിക്കോട്∙ ചാത്തമംഗലം പഞ്ചായത്തിൽ നിപ വൈറസ് ബാധിച്ചു മരിച്ച 12 വയസ്സുകാരന്റെ അമ്മയ്ക്കു നേരിയ പനി. ഇവരെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കും. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഇവർ ഹൈ റിസ്ക് വിഭാഗത്തിലാണ്.

സർവൈലൻസ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അസാധാരണമായി ആര്‍ക്കെങ്കിലും പനി ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ചാത്തമംഗലം പാഴുര്‍ സ്വദേശിയായ 12 വയസ്സുകാരനാണ് ഞായറാഴ്ച പുലര്‍ച്ചെ നിപ ബാധിച്ചു മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു.

കുട്ടിയെ പരിചരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെ സമീപ ജില്ലകളിലടക്കം ജാഗ്രതാനിര്‍ദേശം നല്‍കി. രോഗത്തിന്റ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗത്തിന്റ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

English Summary: Mother of 12-year-old boy who died of Nipah Virus has shows symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com