ADVERTISEMENT

തിരുവനന്തപുരം ∙ സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതിവെട്ടിപ്പ് തടയാന്‍ പരിശോധന വ്യാപകമാക്കുന്നത് വ്യാപാരികൾക്കെതിരെയുള്ള നീക്കമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനു കിട്ടേണ്ട നികുതി കുറയുന്നതിനാലാണ് തീരുമാനം. ഏതു കൂട്ടത്തിലും ചില ആളുകൾ കാണും. ചില സ്വർണ വ്യാപാരികൾ നികുതി അടയ്ക്കാതെ നിൽക്കുന്നുണ്ട്. നികുതി കൃത്യമായി അടയ്ക്കുന്നവർക്കു പ്രശ്നമില്ല.

അല്ലാത്തവർക്ക് അങ്കലാപ്പ് ഉണ്ടായിട്ടുണ്ട്. നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നു സർക്കാർ നടത്തുന്ന പരിശോധനയിൽ വ്യക്തമാക്കും. കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് സ്വർണക്കടകളിൽ സിസിടിവി വയ്ക്കുന്നതും ജിഎസ്ടി ഓഫിസുമായി ബന്ധിപ്പിക്കുന്നതും. അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. സ്വർണക്കടയിൽ അല്ലാതെ വീട്ടിൽ സ്വർണം വിൽക്കുന്ന രീതിയുണ്ട്. സർക്കാരിനു ലഭിക്കേണ്ട നികുതി അപ്പോൾ ഒഴിവാകുകയാണ്.

ആരാണ് ഇങ്ങനെ ചെയ്യുന്നതെന്നു പരിശോധിക്കും. ഇത്തരത്തിലുള്ള സ്വർണം കണ്ടെടുക്കും. സർക്കാരിന്റെ  നികുതിവിഹിതം കിട്ടുന്നത് ഉറപ്പുവരുത്താനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കാനും വിൽപന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്താനും  ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫിസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

Content Highlights: CM Pinarayi Vijayan, Tax evasion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com