ADVERTISEMENT

കൊച്ചി∙ പാചകവാതക വില വര്‍ധനയ്ക്കെതിരെ കൊച്ചിയില്‍ 57കാരിയുടെ ഒറ്റയാള്‍ സമരം. അഞ്ചുമന സ്വദേശിയായ വീട്ടമ്മ സുമ രവിയാണ് മാമംഗലം പള്ളിക്ക് മുന്‍പില്‍ 12 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്.

 

ദിനംപ്രതി കുതിച്ചുയരുന്ന പാചകവാതക വിലയില്‍ പൊറുതിമുട്ടിയ അനേകായിരം വീട്ടമ്മമാര്‍ക്ക് കൂടി വേണ്ടിയാണ് ഈ അന്‍പത്തിയേഴ് കാരിയുടെ ഒറ്റയാള്‍ ഉപവാസ സമരം. ഭര്‍ത്താവ് കിടപ്പിലായതോടെ വീടുകളില്‍ പോയി ഭക്ഷണം പാകം ചെയ്ത് നല്‍കിയാണ് സുമ ഉപജീവനത്തിന് വഴി കണ്ടെത്തുന്നത്. പാചകവാതക സബ്സിഡി തുക ബാങ്കിലെത്തിയിട്ട് മാസങ്ങളേറെയായി. രണ്ടരസെന്റിലെ ഒറ്റമുറി വീട്ടില്‍ വിറക് അടുപ്പ് കത്തിക്കാനുള്ള സൗകര്യമില്ല. പലരില്‍ നിന്നും കടം വാങ്ങിയാണ് ഗ്യാസ് സിലിണ്ടറിനുള്ള തുകയിപ്പോള്‍ കണ്ടെത്തുന്നത്.

സമരത്തില്‍ നിന്ന് പിന്മാറാന്‍ സുമ തയാറല്ല. വരും ദിവസങ്ങളില്‍ വ്യത്യസ്ത കേന്ദ്രങ്ങളിലായിരിക്കും  ഉപവാസ സമരം.

English Summary : One woman strike at Kochi against LPG price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com