09/11: എവിടെയായിരുന്നു അൽ ഖായിദ?; തിരികെ വരികയാണോ താലിബാനൊപ്പം?

explainer-1248
SHARE

2001 സെപ്റ്റംബർ 11: യുഎസിന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഭേദിച്ച് അന്ന് അൽ ഖായിദ ഭീകരർ തട്ടിയെടുത്തത് നാലു വിമാനങ്ങളാണ്. അതിൽ മൂന്നെണ്ണം ലക്ഷ്യം കണ്ടു. രണ്ട് വിമാനങ്ങൾ ഇടിച്ചിറങ്ങിയത് വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത്, സൗത്ത് ടവറുകളിൽ. ഒരെണ്ണം അമേരിക്കൻ പ്രതിരോധ വിഭാഗത്തിന്റെ ഹൃദയമായ പെന്റഗണിലും. നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവേനിയയിലെ ഒരു വയൽപ്രദേശത്ത് ഇടിച്ചിറക്കേണ്ടി വന്നു. മൂവായിരത്തോളം പേരാണ് യുഎസിനു നേരെ നടന്ന ഈ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച 19 ഭീകരരും കൊല്ലപ്പെട്ടു. 

ആക്രമണം നടന്ന അന്നു വൈകിട്ടുതന്നെ അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനെ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു– ആക്രമണത്തിനു പിന്നിൽ അൽ ഖായിദയാണ്. പിന്നെ നടന്നത് യുഎസിന്റെ, കാടടച്ചുള്ള അൽ ഖായിദ വേട്ടയായിരുന്നു. ഒപ്പം അതിന്റെ തലവൻ ലാദനു വേണ്ടിയുള്ള അന്വേഷണവും. അൽ ഖായിദയുടെ അടിവേരറുക്കുമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ട് ദശാബ്ദമായി യുഎസ് അഫ്ഗാനിൽ ഉൾപ്പെടെ നടത്തിയ പോരാട്ടങ്ങൾ ഫലം കണ്ടോ? എന്താണിപ്പോൾ അൽ ഖായിദയുടെ സ്ഥിതി? അഫ്ഗാനിൽ താലിബാനൊപ്പം, അൽ ഖായിദ ഭീകരതയും തിരികെയെത്തുമോ? അറിയാം മനോരമ വിഡിയോ എക്സ്പ്ലെയിനറിലൂടെ...

English Summary : Where is Al- Qaeda after 20 years of 9/11 attack? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA