ADVERTISEMENT

തിരുവനന്തപുരം ∙ അച്ചടക്കലംഘനത്തിന് പാര്‍ട്ടി പുറത്താക്കാനിരിക്കെയാണ് കെ.പി.അനില്‍കുമാര്‍ പാര്‍ട്ടിവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോണ്‍ഗ്രസ് ആള്‍ക്കൂട്ടമല്ലെന്നായിരുന്നു രാജിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ മറുപടി. രാജി പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഷ്ടകാലത്തും പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നവരെയാണ് ആവശ്യമെന്നായിരുന്നു പി.ടി.തോമസിന്റെ പ്രതികരണം. അധികാരത്തിന്‍റെ ശീതളഛായ തേടിപ്പോകുന്നവരെപ്പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. പുകഞ്ഞകൊള്ളി പുറത്ത് എന്നാണ് കെ.മുരളീധരൻ എംപി പ്രതികരിച്ചത്. പുറത്താക്കിയവരുടെ ജല്‍പനങ്ങള്‍ക്ക് ചെവികൊടുക്കേണ്ടെന്നും പറഞ്ഞു.

അനിൽകുമാറിനെ എകെജി സെന്‍ററില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിപിഎമ്മില്‍ അനിൽകുമാറിന് അര്‍ഹമായ പരിഗണന കിട്ടുമെന്ന് കോടിയേരി പറഞ്ഞു. സിപിഎം പ്രവേശനം ഉപാധികളില്ലാതെയാണെന്നും താഴേത്തട്ടില്‍വരെ പ്രവര്‍ത്തിക്കാന്‍ തയാറെന്നും അനിൽകുമാർ വ്യക്തമാക്കി.

നാടകീയമായിട്ടമായിരുന്നു അനിൽ കുമാറിന്റെ രാജിപ്രഖ്യാപനവും സിപിഎമ്മിലേക്കുള്ള പ്രവേശവും. 43 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അവസാനിപ്പിക്കുന്നതെന്ന് അനിൽകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കെ.സുധാകരനെതിരെയും കെ.സി വേണുഗോപാലിനെതിരെയും രൂക്ഷവിമർശനവും ഉന്നയിച്ചു. പി.എസ്.പ്രശാന്തിന് പിന്നാലെ അനിൽ കുമാറും സിപിഎമ്മിന്റെ പാതയിലേക്ക് പോകുമ്പോൾ പ്രതിരോധത്തിലാവുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.

English Summary: congress leaders against kp anil kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com