നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ച; എറണാകുളം സിപിഎമ്മില്‍ കൂട്ടനടപടി

SHARE

കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ എറണാകുളം സിപിഎമ്മില്‍ കൂട്ടനടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ചു പാർട്ടി നടത്തിയ പരിശോധനയ്ക്കു ശേഷമാണു നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം സി.എം.സുന്ദരനെ ഏരിയാ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി.വിന്‍സന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കി.

കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ രണ്ടു പദവികളിൽനിന്നും നീക്കി. തൃപ്പൂണിത്തുറയിലെ തോല്‍വിയിൽ സി.എന്‍.സുന്ദരനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫിസ് സെക്രട്ടറി അരുണിനെയും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി.മോഹനനെതിരെയുള്ള നടപടി പരസ്യ ശാസനയിലൊതുക്കി.

ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണു തീരുമാനം. നേരത്തെ നടത്തിയ അന്വേഷണത്തിൽ നേതാക്കന്മാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിൽ വിശദീകരണം നൽകാന്‍ ഒരാഴ്ച സമയം നൽകിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലാതെ വന്നതിനാലാണു നടപടിയെടുത്തത്.

English Summary: CPM action against leaders over election campaign lapses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA