ADVERTISEMENT

തിരുവനന്തപുരം∙ 80.17 ശതമാനം പേർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഡോസിൽ ഈ മാസം തന്നെ സമ്പൂർണത കൈവരിക്കും. 32.17 ശതമാനം പേർ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) രോഗതീവ്രതയും ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ നിപ്പ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. എന്നാൽ ചാത്തമംഗലത്തെ ഒരു വാർഡിൽ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന വ്യാപകമായി സീറോ സർവേ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിലും നൂറുദിന കർമ പരിപാടി പൂർത്തികരിച്ചു. ഗ്രാമീണ റോഡുകൾ, സ്കൂൾ കെട്ടിട നവീകരണം, പട്ടയവിതരണം എന്നിവ പൂർത്തിയാക്കി. നിശ്ചയിച്ചതിലും അധികം പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തു. 

മലയോര മേഖലയിൽ ഇന്റർനെറ്റ് ഉറപ്പാക്കുന്ന പദ്ധതിക്കു മന്ത്രിസഭ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടവർ സ്ഥാപിക്കാൻ സർക്കാർ ഭൂമി പാട്ടത്തിന് നൽകും. ആദിവാസി കോളനികളിലേക്ക് കേബിൾ വലിക്കാൻ പോസ്റ്റുകൾക്കു വാടക ഈടാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com