കെപിസി‌സി പുനഃസംഘടന: 5 വര്‍ഷം കഴിഞ്ഞവരെയും ജനപ്രതിനിധികളെയും ഒഴിവാക്കും

kpcc-dcc
SHARE

തിരുവനന്തപുരം ∙ കെപിസിസി, ഡിസിസി പുനഃസംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജനപ്രതിനിധികളെ ഒഴിവാക്കും. ഹൈക്കമാന്‍ഡ് നിശ്ചയിച്ച അംഗങ്ങളെ മാത്രം നിലനിര്‍ത്തും. തുടര്‍ച്ചയായി 5 വര്‍ഷത്തിലധികം സംഘടനാപദവികള്‍ വഹിച്ചവരെ ഒഴിവാക്കും. കെപിസിസി രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.

ഭാരവാഹിപ്പട്ടിക 51 പേരിലേക്കു ചുരുക്കും. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ കൂടിയാലോചിച്ചതിനു ശേഷമാണു മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്ന നേതാക്കളെയും രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഒരാൾക്ക് ഒരു പദവിയെന്ന പുതിയ നയം ഡിസിസി പ്രസിഡന്റുമാരുടെ ശിൽപശാലയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാകും ജനപ്രതിനിധികളെ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കുക. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിർദേശിക്കുന്ന ഇളവുകൾ മാത്രമേ പരിഗണിക്കൂ എന്നും നേതാക്കൾ വ്യക്തമാക്കി. 

English Summary: KPCC comes up with new guidelines for office beares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA