അനില്‍കുമാർ സിപിഎമ്മിനൊപ്പം പോകരുതായിരുന്നു; പശ്ചാത്തപിക്കും: ചെന്നിത്തല

ramesh-chennithala
രമേശ് ചെന്നിത്തല
SHARE

തിരുവനന്തപുരം∙ കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടാന്‍ പാടില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പം പോയവര്‍ പശ്ചാത്തപിച്ചിട്ടേയുള്ളു. കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങളുണ്ട്. ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. 

‘ഇത്രയുനാൾ കോൺഗ്രസിനൊപ്പം നിന്ന ആളാണ് അനിൽകുമാർ. സിപിഎമ്മിൽ ചേർന്നതിനു പിന്നാലെ ഇതേ കോൺഗ്രസ് ഏറ്റവും മോശം സംഘടനയാണെന്നു പറയുന്നതു ജനങ്ങൾ വിലയിരുത്തേണ്ട കാര്യമാണ്. തീരുമാനം എടുക്കാനും പാർട്ടി വിടാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് പക്ഷേ, ഇത്രയും നാൾ അടിയുറച്ചുനിന്ന പാർട്ടിയെ തള്ളി പറയുന്ന രീതി ശരിയാണോ എന്ന് അവരവർതന്നെ ആലോചിക്കണം’– ചെന്നിത്തലയുടെ വാക്കുകൾ. 

English Summary: K.P. Anilkumar shouldn't have left, would regret says Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA