ADVERTISEMENT

ന്യൂഡൽഹി∙ ഭീകരവാദവും തീവ്രവാദ നിലപാടുകളും ആഗോളസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപതാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സ്ഥിരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം യോഗത്തിൽ പങ്കുവെച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, വിശ്വാസം എന്നീ വിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് പാകിസ്താനും ചൈനയും ഉൾപ്പെടുന്ന എസ്ഇഒ സംഘത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

"ഇന്ന്, അഫ്ഗാനിസ്ഥാനിൽ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയാം. എസ്‌സി‌ഒ അംഗങ്ങൾ എന്ന നിലയിൽ ഭീകരവാദവും തീവ്രവാദനിലപാടുകളും വർധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഒരു കാലത്ത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാടായിരുന്നു അഫ്ഗാനിസ്ഥാൻ. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുരാതന വേരുകളുമായി രാജ്യത്തിന് ബന്ധിപ്പിക്കാൻ കഴിയുമെന്ന് നാം ഉറപ്പാക്കണം"- പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

ഒൻപത് രാജ്യങ്ങൾ ചേർന്ന സംഘടനയാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ). ഇന്ത്യ  പങ്കെടുക്കുന്ന നാലാമത്തെ ഉച്ചകോടിയാണിത്. ഈ വർഷം ഇറാനും സംഘടനയുടെ ഭാഗമായിട്ടുണ്ട്.

English Summary: PM Modi at SCO Summit: Security a challenge and root cause is radicalisation, Afghanistan an example

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com