ADVERTISEMENT

അല്‍ജിയേഴ്‌സ് ∙ ഏറ്റവും കൂടുതല്‍ കാലം അള്‍ജീരിയ ഭരിച്ച മുന്‍ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്‌ളിക്ക (84) അന്തരിച്ചു. 1999ല്‍ സൈന്യത്തിന്റെ സഹായത്തോടെ പ്രസിഡന്റായ  അബ്ദലാസിസ് 2019 ഏപ്രിലിലാണു രാജിവച്ചത്. ജനങ്ങള്‍ക്കിടയില്‍നിന്നും സൈന്യത്തില്‍നിന്നും അതിശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്.

അഞ്ചാം തവണ അധികാരത്തിലേറാന്‍ അബ്ദലാസിസ് തീരുമാനിച്ചതോടെ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. അബ്ദലാസിസ് സ്ഥാനമൊഴിഞ്ഞ ശേഷം പ്രതിഷേധം തണുപ്പിക്കാനായി സര്‍ക്കാര്‍ അഴിമതി അന്വേഷണം നടത്തി. അബ്ദലാസിസിന്റെ കരുത്തനായ സഹോദരന്‍ സയിദിനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

1962ല്‍ ഫ്രാന്‍സില്‍നിന്നു സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ അബ്ദലാസിസ് അള്‍ജീരിയയുടെ ആദ്യ വിദേശകാര്യമന്ത്രിയായി. ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യമന്ത്രിയെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിനു സ്വന്തമാണ്.

1974ല്‍ യുഎന്‍ പൊതുസഭയില്‍ അധ്യക്ഷനായിരിക്കെ അദ്ദേഹം പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ചൈനയ്ക്ക് യുഎന്‍ അംഗത്വം നല്‍കുന്നതിനു വേണ്ടി വാദിച്ച അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെയും പ്രവര്‍ത്തിച്ചു.

English Summary: Algeria’s former President Abdelaziz Bouteflika dies at 84

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com