വമ്പൻ ട്വിസ്റ്റ്; മരട് സ്വദേശി ഓട്ടോഡ്രൈവർ ജയപാലന് ഓണം ബംപറിന്റെ 12 കോടി

thiruvonam-bumper-jayapalan
ജയപാലന്‍
SHARE

കൊച്ചി ∙ സകല മലയാളികളെയും ഉദ്വേഗത്തിലാഴ്ത്തിയ രാപകലിനൊടുവിൽ കേരളത്തിന്റെ ‘ബംപർ വിജയി’ ആയി ജയപാലന്റെ മാസ് എൻട്രി. 12 കോടി രൂപയുടെ തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന് ആണെന്നുറപ്പിച്ചു. സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലൻ മറ്റുള്ളവരെ കാണിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ 10നാണ് ടിക്കറ്റെടുത്തതെന്നു ജയപാലൻ പറഞ്ഞു. ഓണം ബംപര്‍ അടിച്ചുവെന്ന അവകാശവാദവുമായി ദുബായിലെ പ്രവാസി മലയാളി രംഗത്തെത്തിയിരുന്നു. ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് സ്വദേശി സെയ്തലവിയാണ് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതായി അവകാശപ്പെട്ടത്. എന്നാൽ ടിക്കറ്റ് കയ്യിൽ ലഭിച്ചിട്ടില്ലെന്നും സുഹൃത്ത് ടിക്കറ്റേൽപ്പിച്ച പാലക്കാട്ടെ ഏജന്റിനെ കണ്ടെത്താൻ ആയില്ലെന്നുമായിരുന്നു സെയ്തലവിയുടെ പ്രതികരണം.

English Summary: Maradu native wins Thiruvonam Bumper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA