ബൈപാസിൽ അപകടത്തിൽപ്പെട്ട് സൈക്കിൾ യാത്രികൻ; രക്ഷകനായി റോഷി അഗസ്റ്റിൻ

Roshy Augustine Road Accident
തുളസീധരനെ ആശുപത്രിയിലെത്തിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ പൊലീസിന് നിർദേശം നൽകുന്നു. വിഡിയോ ദൃശ്യങ്ങളിൽനിന്ന്
SHARE

കൊല്ലം ∙ റോഡിൽ അപകടത്തിൽപെട്ടു കിടന്നയാൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളിൽനിന്നു വീണ കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി.

കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി, വാഹനത്തിൽനിന്നിറങ്ങി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പൊലീസ്, തുളസീധരനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു.

തുളസീധരന്റെ പരുക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ മന്ത്രി, റോഡിൽ അപകടത്തിൽപെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്ന് ഓർമിപ്പിച്ചു. തുളസീധരനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചിട്ട് നിർത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

English Summary: Minister Roshy Augustine helps accident victim - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA