ഒരൊറ്റ പകലിന്റെ 'ഭാഗ്യവാന്‍; നിയമ നടപടിക്ക് സെയ്തലവി; ടിക്കറ്റയച്ചത് തമാശയെന്ന് അഹമ്മദ്‌

saithalevi-onam-bumper
സെയ്തലവി
SHARE

ദുബായ് / കൽപറ്റ ∙ ഓണം ബംപര്‍ അടിച്ചുവെന്നറിയിച്ച് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് വാട്സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്ന് സുഹൃത്ത് അഹമ്മദ്. സെയ്തലവിക്കു ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നും ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് തന്റെ കയ്യിൽ ഇല്ലെന്നും അഹമ്മദ് പറഞ്ഞു. ഒരാള്‍ സമൂഹമാധ്യമത്തിൽ ഇട്ട ടിക്കറ്റിന്റെ പടം സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. സുഹൃത്ത് വഴി ടിക്കറ്റെടുത്തെന്ന് സെയ്തലവി നുണ പറയുകയാണെന്നും അഹമ്മദ് പറയുന്നു.

എന്നാൽ, ടിക്കറ്റെടുക്കാൻ അഹമ്മദിന് പണം നൽകിയതിന് തെളിവുണ്ടെന്ന് സെയ്തലവി പറഞ്ഞു. ടിക്കറ്റ് എടുത്ത ശേഷം ആദ്യം അയച്ച മെസേജ് ഡിലീറ്റായി. 12–ാം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചിലർ ചേർന്നു പറ്റിച്ചതാണെന്നും സെയ്തലവി ആരോപിച്ചു. യഥാർഥ ഭാഗ്യവാനെ കണ്ടെത്തിയതിന് പിന്നാലെയാണ് സെയ്തലവിയുടെ പ്രതികരണം.

ദുബായിൽ ഹോട്ടൽ ജീവക്കാരനായ വയനാട് സ്വദേശിയായ സെയ്തലവി, പതിവായി ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്നെന്നും അടുത്ത ബന്ധുവായ ഒരാൾ സമ്മാനം ലഭിച്ചതായി അറിയിച്ചുവെന്നും പറഞ്ഞിരുന്നു. അതേസമയം, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ പറഞ്ഞു.

വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യം പരാതിയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ പ്രവാസികൾക്ക് അടക്കം ഒട്ടേറെ പേർക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു. കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചതിൽ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഈ ഭാഗ്യം ലഭിച്ചെന്നു കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ബഷീർ വ്യക്തമാക്കി.

തിരുവോണം ബംപര്‍ സമ്മാനം കിട്ടിയത് എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ്.

English Summary: Saithalavi to take action against friend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA