ADVERTISEMENT

മുംബൈ ∙ തനിക്കെതിരെ ആസിഡ് ആക്രമണമുണ്ടായെന്ന ആരോപണവുമായി ബോളിവുഡ് നടി പായൽ ഘോഷ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് നടിയുടെ വെളിപ്പെടുത്തൽ. മുംബൈയിലെ മെഡിക്കൽ ഷോപ്പിൽനിന്നു മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങവെ മുഖംമൂടി ധരിച്ച ചിലർ തന്നെ ആക്രമിച്ചുവെന്ന് നടി അവകാശപ്പെട്ടു.

കാറിൽ കയറുമ്പോൾ ചിലർ കമ്പികൊണ്ട് ആക്രമിച്ചുവെന്നും അവരുടെ കയ്യിൽ ആസിഡെന്നു സംശയിക്കുന്ന ഒരു കുപ്പി ഉണ്ടായിരുന്നുവെന്നും പായൽ പറഞ്ഞു. അലറിവിളിച്ചതു കൊണ്ടുമാത്രം അവർ ഓടിപ്പോയി. ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ഇടതുകൈയ്ക്ക് നേരിയ പരുക്കേറ്റു. ജീവിതത്തിൽ ഒരിക്കലും ഇതുപോലൊന്ന് സംഭവിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പായൽ പരാതി നൽകിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് കശ്യപിന്റെ വാദം.

English Summary: Actress Payal Ghosh injured, alleges suspected 'acid attack' by masked men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com