ADVERTISEMENT

തിരുവനന്തപുരം ∙ സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവമാണെന്നും സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തൽ. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും സജീവമാണെന്നും പൊലീസ് പറയുന്നു. മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ കണ്ടെത്തി നടപടിക്ക് സൈബര്‍ പൊലീസ് നിരീക്ഷണം തുടങ്ങി. 

സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർതലത്തിൽ നിർദേശം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെയും സംഘടനകളെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള ചർച്ചകൾ ക്ലബ് ഹൗസിൽ സജീവമാകുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അധിക്ഷേപങ്ങളും സംഭാഷണങ്ങളും തുടർക്കഥയായതോടെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. 

ക്ലബ്ബ് ഹൗസിൽ സഭ്യത ലംഘിച്ചുള്ള റൂമുകൾ അർധരാത്രി സജീവമാവുന്നതായി നേരത്തേതന്നെ പരാതികൾ ഉയർന്നിരുന്നു. ഇത്തരം റൂമുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അശ്ലീല റൂമുകളിൽ എത്തുന്നതിൽ ഭൂരിഭാഗം കൗമാരക്കാരാണെന്നു കണ്ടെത്തി. അശ്ലീല റൂമുകളിലെ പരിചയം ഹണി ട്രാപ്പ് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

English Summary: Kerala Police strengthen surveillance on Clubhouse rooms 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com