‘കുടുംബശ്രീ യൂണിറ്റുകൾ പാര്‍ട്ടി പത്രം വരുത്തണം; സര്‍ക്കാര്‍ നിര്‍ദേശമുണ്ട്’: ഓഡിയോ

thalavady-panchayat-1
തലവടി പഞ്ചായത്ത്
SHARE

ആലപ്പുഴ∙ ജില്ലയിലെ തലവടി പഞ്ചായത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ സിപിഎം പാര്‍ട്ടി പത്രം നിര്‍ബന്ധമായും വരുത്തണമെന്ന് നിര്‍ദേശം. പാര്‍ട്ടി പത്രം വരുത്തണമെന്നാവശ്യപ്പെട്ട് പത്താം വാര്‍ഡിലെ എഡിഎസ് വാട്സാപ്പില്‍ അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. തലവടിയിലെ സിഡിഎസിന്‍റെ നിര്‍ദേശ പ്രകാരമാണ് പാര്‍ട്ടിപത്രം വരുത്താനുള്ള കടുംപിടിത്തമെന്നാണ് ആരോപണം.

‘എല്ലാ കുടുംബശ്രീ യൂണിറ്റുകളും പാര്‍ട്ടി പത്രം വരുത്തണം. ഒരു വര്‍ഷത്തെ വരിസംഖ്യയായ 2600 രൂപ അടുത്ത മീറ്റിങ്ങിനു വരുമ്പോള്‍ കൊണ്ടു വരണം. ഇതിന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.’–  ശബ്ദ സന്ദേശത്തിൽ പറയുന്നു. അ‌ടിച്ചേല്‍പ്പിക്കലല്ലെന്നും ഇത്രയേറെ ഉപകാരങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാരിനോടുള്ള പ്രതിബദ്ധതയാണ് വേണ്ടതെന്നും ശബ്ദ സന്ദേശത്തിലുണ്ട്. 

English Summary: Kudumbashree units gets instructions from ADS to subscribe CPM mouthpiece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS