തുടര്‍ച്ചയായ നാലാം ദിവസവും ഡീസൽ വില കൂട്ടി; പെട്രോൾ വിലയിലും വർധന
Mail This Article
×
കൊച്ചി∙ പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡീസലിന് വില കൂടുന്നത്. കൊച്ചിയില്‍ ഡീസല്‍ വില 94 രൂപ 58 പൈസയും തിരുവനന്തപുരത്ത് 96 രൂപ 40 പൈസയും കോഴിക്കോട് 94 രൂപ 80 പൈസയുമാണ്.
പെട്രോളിന് കൊച്ചിയില്‍ 101.70 രൂപയും തിരുവനന്തപുരത്ത് 103.63 രൂപയും കോഴിക്കോട് 101.90 രൂപയുമാണ് വില. 72 ദിവസത്തിനു ശേഷമാണ് പെട്രോളിന് വില കൂടുന്നത്.
English Summary: Fuel Price Hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.