ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിവിധ വകുപ്പുകളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിക്കഴിഞ്ഞു. നാളെയും മറ്റന്നാളും അധ്യാപക, വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കും. വൈകുന്നേരത്തെ യോഗത്തോടെ യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുഖ്യ ചുമതല പൊലീസിനായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനായി പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾക്കു പുറമേ പൊലീസ് മേധാവിക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

English Summary: Kerala govt set to reopen schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com