ADVERTISEMENT

കോട്ടയം ∙ 2 വര്‍ഷമായി ക്യാംപസില്‍ ഇല്ലാത്ത വിദ്യാര്‍ഥികളാണ് പ്രതിയും മരിച്ച പെണ്‍കുട്ടിയുമെന്ന് പാലാ സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് ജോണ്‍ മംഗലത്ത്. ‘കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് ഇരുവരും. സെക്യൂരിറ്റി വിളിച്ചു പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ഉടൻ തന്നെ കോളജ് ജീവനക്കാരെ വിളിച്ചു പറയുകയും അവരെത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു’- പ്രിൻസിപ്പൽ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് പാലാ സെന്‍റ് തോമസ് കോളജ് ക്യാംപസില്‍ ബിരുദ വിദ്യാര്‍ഥിനി തലയോലപ്പറമ്പ് സ്വദേശി നിഥിന മോളെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജില്‍ പരീക്ഷയ്‌ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.

English Summary: St Thomas College principal on nithya murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com