ADVERTISEMENT

കോട്ടയം ∙ കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേകും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സൂചന ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ അച്ഛൻ. പഠിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ബന്ധങ്ങൾ വേണ്ടെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശിക്കുകയായിരുന്നു. വീട്ടിൽനിന്നു രാവിലത്തെ ഭക്ഷണം കഴിച്ചു സാധാരണ ഇറങ്ങുന്നതു പോലെ തന്നെയാണ് അഭിഷേക്  ഇറങ്ങിയത്. പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തിന്റെ കൊലക്കത്തിക്ക് ഇരയായി നിഥിന ഇല്ലാതായതോടെ നാടിന്‍റെ മുഴുവൻ നൊമ്പരവും ശൂന്യതയുമായി അവളുടെ വീട്. ഒഴിവുവേളയിൽ ചെറു ജോലികൾ ചെയ്ത് അന്നത്തിനുള്ള വക കണ്ടെത്തിയ മകളുടെ വിയോഗം രോഗിയായ അമ്മയെ ഒറ്റയ്ക്കാക്കി. രാവിലെ ഒന്നിച്ചിറങ്ങിയതാണ് അമ്മയും മകളും. അമ്മ ആശുപത്രിയിലേക്കും മകൾ കലാലയത്തിലേയ്ക്കും. രോഗിയായ അമ്മയുടെ പ്രതീക്ഷകൾ പക്ഷേ, സഹപാഠിയുടെ ക്രൂരതയിൽ ഒടുങ്ങി.

English Summary: Parents of Abhishek, Nithina response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com