ADVERTISEMENT

ന്യൂഡൽഹി∙ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ വായ്പാ നയം പ്രഖ്യാപിച്ച്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് ദിവസം നീണ്ട വായ്പാ അവലോകന യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. റീപ്പോ നിരക്ക്, റിവേഴ്സ് റീപ്പോ നിരക്ക് എന്നിവ 4 ശതമാനവും 3.35 ശതമാനവുമായി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

തുടർച്ചയായി എട്ടാം തവണയാണ് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നത്. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പലിശനിരക്ക് മാറ്റേണ്ടതില്ലെന്ന് ആർബിഐ തീരുമാനിച്ചത്. സമ്പദ്ഘടന വളർച്ചയുടെ പാതയിലാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

English Summary: RBI keeps repo rate unchanged at 4%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com