ADVERTISEMENT

തിരുവനന്തപുരം∙ ഡിവൈഎഫ്ഐ നേതൃതലത്തിൽ മാറ്റം വരുന്നു. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം അഖിലേന്ത്യാ പ്രസിഡന്റ് ആയേക്കും.

അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക്ക് സി.തോമസും ദേശീയ നേതൃത്വത്തിലേക്കു പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്. ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിമും ജെയ്ക്കും ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷനായാൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും. 

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹിം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കല നിയോജക മണ്ഡലത്തിൽ വർക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.

English Summary: DYFI leadership change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com