ADVERTISEMENT

കൊല്ലം∙ ഉത്ര വധക്കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ പ്രതി  സൂരജിനു പരമാവധി ശിക്ഷ നല്‍കണമെന്ന് ഉത്രയുടെ സഹോദരന്‍ വിഷു. മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്ന് വിഷു മനോരമ ന്യൂസിനോട് പറഞ്ഞു. അന്വേഷണസംഘവും പ്രോസിക്യൂഷനും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചെന്നും ഉത്രയുടെ സഹോദരന്‍ പറഞ്ഞു. 

കേസിൽ കോടതി ഇന്നു ശിക്ഷ വിധിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതും അപൂർവങ്ങളിൽ അപൂർവവുമായ കേസ് ആയതിനാൽ പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷ വിധിക്കാൻ കാരണമായി സുപ്രീം കോടതി പരാമർശിച്ചിട്ടുള്ള 5 കാരണങ്ങളിൽ നാലും സൂരജ് ചെയ്തിട്ടുള്ളതാണ് പ്രോസിക്യൂഷൻ വാദിച്ചത്. പാമ്പിനെക്കൊണ്ടു കൊലപാതകം നടത്തിയെന്ന കേസ് കേരളത്തിൽ ആദ്യമാണ്. കേസിൽ മാപ്പുസാക്ഷിയായ ചാവരുകാവ് സുരേഷിനെ ജയിൽ മോചിതനാക്കാനുള്ള ഉത്തരവും ഇന്നുണ്ടായേക്കും.

English Summary: Uthra Murder case verdict: Uthra's family expect maximum punishment to the guilty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com