‘പ്രിൻസിപ്പൽ ആകണം’; അധ്യാപകനും അധ്യാപികയുടെ ഭർത്താവും തമ്മിൽ കയ്യാങ്കളി– വിഡിയോ

Bihar-Teachers
ബിഹാറിൽ അധ്യാപകനും അധ്യാപികയും ഭർത്താവും തമ്മിൽ കയ്യാങ്കളി നടന്നപ്പോൾ
SHARE

പട്ന∙ സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തിനു വേണ്ടി രണ്ട് അധ്യാപകർ തമ്മിലുള്ള തർക്കം കലാശിച്ച് കയ്യങ്കളിയിൽ. ബിഹാർ തലസ്ഥാനമായ പട്‌നയില്‍ൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസിൽവച്ചാണ് ശിവ്ശങ്കർ ഗിരി എന്ന അധ്യാപകനും റിങ്കി കുമാരി എന്ന അധ്യാപികയുടെ ഭർത്താവും തമ്മിൽ കയ്യാങ്കളി നടന്നത്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. അദാപുർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ പോസ്റ്റിന് വേണ്ടി ഈ ആധ്യാപകർ തമ്മിൽ നേരത്തെതന്നെ തർക്കമുണ്ടായിരുന്നു. ഇരുവരും അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം ഗുരുതരമായി. രണ്ടു പേരോടും യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ചർച്ചയ്ക്ക് എത്തിയപ്പോഴാണ് ഓഫിസിൽവച്ച് കയ്യാങ്കളി നടന്നത്.

English Summary: Brawl Between Two Teachers Over A School Principal's Post In Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA