തീരെ വയ്യെന്ന് കോടതിയിൽ; കബഡി കളിക്കുന്ന പ്രജ്ഞ സിങ് ഠാക്കൂറിന്റെ വിഡിയോ പുറത്ത്

1200-pragya-thakur
പ്രജ്ഞ സിങ് ഠാക്കൂർ Screengrab: Twitter/@Sreenivasiyc
SHARE

ഭോപാൽ∙ മാലെഗാവ് സ്ഫോടനക്കേസിൽ അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ കബഡി കളിക്കുന്ന വിഡിയോ പങ്കുവച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. ഇവരുടെ അടുത്ത വിചാരണ എപ്പോഴാണെന്ന ശീർഷകത്തോടെയാണ് ഭോപാലിലെ വനിതാ താരങ്ങൾക്കൊപ്പമുള്ള ബിജെപി എംപിയുടെ വിഡിയോ ബി.വി.ശ്രീനിവാസ് ട്വീറ്റ് ചെയ്തത്. 

മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂർ, ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണസമയത്തും ഹാജരായിരുന്നില്ല. പ്രജ്ഞ, നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത്‌ നൃത്തം ചെയ്യുന്ന വിഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

അനാരോഗ്യമാണെന്നും ചക്രക്കസേരയിൽ മാത്രമേ സഞ്ചരിക്കാനാവൂ എന്നും പറഞ്ഞു കോടതിയിൽ നേരിട്ടു ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചതിനു തൊട്ടുപിന്നാലെ വിവാഹച്ചടങ്ങിൽ മറ്റുള്ളവരോടൊപ്പം പ്രജ്ഞ നൃത്തം ചെയ്യുന്ന വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. 

English Sumamry: Out on bail on medical grounds, BJP’s Pragya Thakur plays kabaddi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA